---
title: "സംസ്ഥാനത്ത് കുരങ്ങു പനി സ്ഥിരീകരിച്ചു: വിദേശത്തുനിന്ന് എത്തിയ ആൾക്കാണ് രോഗം"
english_title: "monkeypox in kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54981/monkeypox-in-kerala"
published_at: "2022-07-14T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d024f61a004_vac.jpg"
keywords: []
---

# സംസ്ഥാനത്ത് കുരങ്ങു പനി സ്ഥിരീകരിച്ചു: വിദേശത്തുനിന്ന് എത്തിയ ആൾക്കാണ് രോഗം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മങ്കി പോക്സ് രോ​ഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ലയിൽ എത്തിയ ആൾക്കാണ് രോ​ഗം. പുനെയിലെ വൈറോളജി വകുപ്പിനയച്ച സാമ്പിൾ പോസിറ്റിവായെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. നിലവിൽ രോ​ഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മങ്കി പോക്സ് രോ​ഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ലയിൽ എത്തിയ ആൾക്കാണ് രോ​ഗം. പുനെയിലെ വൈറോളജി വകുപ്പിനയച്ച സാമ്പിൾ പോസിറ്റിവായെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. നിലവിൽ രോ​ഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

രോ​ഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയതായി ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. രോ​ഗിയുടെ മാതാപിതാക്കൾ, കാർ, ഓട്ടോ ഡ്രൈവർമാർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേർ എന്നിവരാണ് ഏറ്റവും അടുത്ത് സമ്പർക്കം പുലർത്തിയവർ. ഇവരെല്ലാം നിരീക്ഷണത്തിലാണ്. 

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോ​ഗമാണിത്.

രോ​ഗിയുമായി അടുത്ത് സമ്പർക്കം പുലർത്തുന്നവർക്കാണ് ഇത് പകരുന്നത്. ഫിസിക്കൽ കോൺടാക്ട്, മാസ്ക് വെയ്ക്കാതെ അടുത്ത പെരുമാറിയാൽ തുടങ്ങിയ രീതികൾ വഴിയാണ് രോ​ഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണാമെന്നും ആരോ​ഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോ​ഗ്യവിഭാ​ഗം പ്രത്യേക നിരീക്ഷണത്തിലാക്കി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54981/monkeypox-in-kerala)