---
title: "ആറളത്ത് കാട്ടാനയുടെ ആക്രണത്തിൽ മരിച്ചത് വിറക് ശേഖരിക്കാനെത്തിയ കർഷകൻ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം"
english_title: "elephant attack aralam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54979/elephant-attack-aralam"
published_at: "2022-07-14T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d022e862a9a_vac.jpg"
keywords: []
---

# ആറളത്ത് കാട്ടാനയുടെ ആക്രണത്തിൽ മരിച്ചത് വിറക് ശേഖരിക്കാനെത്തിയ കർഷകൻ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

> **Lead Summary:** **കണ്ണൂര്‍: **ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമു വാണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.അപകടം സംഭവിക്കുമ്പോൾ മാത്രം വന്ന്ആശ്വസിപ്പിക്കാതെ ഇതിനൊരു ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

## Article Content

**കണ്ണൂര്‍: **ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമു വാണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.അപകടം സംഭവിക്കുമ്പോൾ മാത്രം വന്ന്ആശ്വസിപ്പിക്കാതെ ഇതിനൊരു ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

വ്യാഴാഴ്ച പുലര്‍ച്ചെ ഫാമില്‍ പരക്കെ കാട്ടാനയക്രമണമുണ്ടായിരുന്നു . ഫാമിന്റെ പാലപ്പുഴ ഗേറ്റില്‍ സുരക്ഷാ ജീവനക്കാരന്റെ ബൈക്ക് കാട്ടാന ചവിട്ടിത്തകര്‍ത്തു.ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു, ബ്ലോക്ക് ഏഴില്‍ കാട്ടാന കുടിലും തകര്‍ത്തു.

ഇതിനിടയിലാണ് ദാമു കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സ്ഥലത്ത് ആദിവാസി കുടുംബങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54979/elephant-attack-aralam)