---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പ് കൗൺസിൽ യോഗവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി"
english_title: "meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54970/meeting"
published_at: "2022-07-14T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d01ce2cf6db_school-lv.png"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പ് കൗൺസിൽ യോഗവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി

> **Lead Summary:** **പയ്യാവൂർ: **വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം മേഖല തെരഞ്ഞെടുപ്പ് കൗൺസിൽ യോഗവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും പയ്യാവൂർ വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി നിർവഹിച്ചു.

## Article Content

**പയ്യാവൂർ: **വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം മേഖല തെരഞ്ഞെടുപ്പ് കൗൺസിൽ യോഗവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും പയ്യാവൂർ വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി നിർവഹിച്ചു.

മേഖല പ്രസിഡന്റ് ജോർജ് തോണിക്കൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ബാഷിത്, ജില്ലാ ട്രഷറർ എം പി തിലകൻ, ജില്ലാ വൈസ് പ്രസിഡന്റ് സി സി വർഗീസ്, ഹരിദാസ്, ജോൺസൺ,മുനീറുദ്ദീൻ,പി എ അഗസ്റ്റിൻ, കെ പി അയൂബ്, ഷാബി ഈപ്പൻ, ടി കെ വിജയൻ, കെ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

​ ​കെവിവിഇഎസ് ശ്രീകണ്ഠപുരം മേഖലാ പ്രസിഡന്റ് ജോർജ് തോണിക്കൽ, ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, ട്രഷറർ കെ സുരേഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54970/meeting)