---
title: "തളിപ്പറമ്പ് ചിറവക്കിലെ റബ്മാർക്സിന്റെ കെട്ടിടത്തിലെ നാല് മുറികളിലെ കുടിയാന്മാരെ ഒഴിപ്പിച്ചു"
english_title: "rubmarks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54949/rubmarks"
published_at: "2022-07-14T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cffbae0678f_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ചിറവക്കിലെ റബ്മാർക്സിന്റെ കെട്ടിടത്തിലെ നാല് മുറികളിലെ കുടിയാന്മാരെ ഒഴിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **കണ്ണൂർ ജില്ലാ റബ്ബർ ആൻ്റ് മാർക്കറ്റിങ്ങ് സൊസൈറ്റിയുടെ തളിപ്പറമ്പിലെ കെട്ടിടത്തിലെ നാല് കടമുറികൾ ഇന്ന് രാവിലെ കോടതി നിർദ്ദേശപ്രകാരം ഒഴിപ്പിച്ചു. എം. ശ്രീകലയുടെ പേരിലുണ്ടായിരുന്ന 15 16, 17, 18 നമ്പർ മുറികളാണ് ഒഴിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ് : **കണ്ണൂർ ജില്ലാ റബ്ബർ ആൻ്റ് മാർക്കറ്റിങ്ങ് സൊസൈറ്റിയുടെ തളിപ്പറമ്പിലെ കെട്ടിടത്തിലെ നാല് കടമുറികൾ ഇന്ന് രാവിലെ കോടതി നിർദ്ദേശപ്രകാരം ഒഴിപ്പിച്ചു. എം. ശ്രീകലയുടെ പേരിലുണ്ടായിരുന്ന 15 16, 17, 18 നമ്പർ മുറികളാണ് ഒഴിപ്പിച്ചത്.

2013 മുതൽ 4 കടമുറികൾക്കുമായി 8,42,890 രൂപ കുടിശിക നിലവിലുണ്ട്. 2014 മുതലാണ് കട ഒഴിപ്പിക്കുന്നതിനുള്ള വ്യവഹാര നടപടികൾ ആരംഭിച്ചത്. കോടികൾ കടബാധ്യതയുള്ള സൊസൈറ്റി 3 വർഷം മുമ്പ് ജില്ലാ ബാങ്ക് ജപ്തി ചെയ്തിരുന്നു.

പോലീസ് സഹായത്തോടെ എത്തിയ മജിസ്ട്രേട്ട് കോടതി ആമീനാണ് കടകൾ ഒഴിപ്പിച്ച് താക്കോലുകൾ സൊസൈറ്റി സെക്രട്ടറി എം.ഷൗക്കത്തലിക്ക് കൈമാറിയത്.

കേരളാ കോൺഗ്രസ് നേതാവായിരുന്ന പി.ടി.ജോസ് ദീർഘകാലം പ്രസിഡൻ്റായിരുന്ന കാലഘട്ടത്തിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി എന്ന് പേരെടുത്ത സ്ഥാപനമാണിത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54949/rubmarks)