---
title: "18 മുതൽ 59 വരെയുള്ള പ്രായക്കാർക്ക് നാളെ മുതൽ കോവിഡ് കരുതൽ ഡോസ് സൗജന്യം"
english_title: "booster dose"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54850/booster-dose"
published_at: "2022-07-14T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfa9d93a899_vac.jpg"
keywords: []
---

# 18 മുതൽ 59 വരെയുള്ള പ്രായക്കാർക്ക് നാളെ മുതൽ കോവിഡ് കരുതൽ ഡോസ് സൗജന്യം

> **Lead Summary:** രാജ്യത്ത് 18 മുതൽ 59 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്സിൻ കരുതൽ ഡോസ് നാളെ മുതൽ സൗജന്യമായി നൽകും. കേന്ദ്ര മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം.

## Article Content

രാജ്യത്ത് 18 മുതൽ 59 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്സിൻ കരുതൽ ഡോസ് നാളെ മുതൽ സൗജന്യമായി നൽകും. കേന്ദ്ര മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം. വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്കാണ് സൗജന്യ കുത്തിവെപ്പ്. സെപ്റ്റംബർ 27 വരെ ഈ പ്രായത്തിലുള്ളവർക്ക് സൗജന്യമായി വാക്സിൻ എടുക്കാം.

സർക്കാർ കുത്തിവെപ്പുകേന്ദ്രങ്ങളിലാണ് സൗജന്യ കരുതൽഡോസ് നൽകുക.

നിലവിൽ 60 വയസ്സിനുമുകളിലുള്ളവർക്കും മുൻനിര ആരോഗ്യപ്രവർത്തകർക്കുമാണ് കരുതൽ ഡോസ് സൗജന്യമായി നൽകുന്നത്.

18നും 59നും ഇടയിൽ പ്രായമുള്ളവരിൽ രാജ്യത്തെ 77 കോടി ജനങ്ങളിൽ ഒരുശതമാനം മാത്രമാണ് ഇതുവരെ കരുതൽഡോസ് സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54850/booster-dose)