---
title: "വീടിന്റെ മുൻവശത്ത് വെച്ച് പോത്തിനെ കശാപ്പു ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിനെയും കുടുംബത്തെയും ആക്രമിച്ച അഞ്ചംഗസംഘത്തെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു"
english_title: "arrest thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54774/arrest-thalipparamba"
published_at: "2022-07-13T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cee21b4f3eb_DSC_7464_(1).JPG"
keywords: []
---

# വീടിന്റെ മുൻവശത്ത് വെച്ച് പോത്തിനെ കശാപ്പു ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിനെയും കുടുംബത്തെയും ആക്രമിച്ച അഞ്ചംഗസംഘത്തെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **വീടിൻ്റെ മുൻവശത്ത് വെച്ച് പോത്തിനെ കശാപ്പു ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിനെയും കുടുംബത്തെയും അഞ്ചംഗ സംഘം ആക്രമിച്ചതായി പരാതി.കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി ഹമാസ് വില്ലയിൽ എം.പി.ഹാരിസിൻ്റെ പരാതിയിൽ കുറുമാത്തൂർ സ്വദേശി ഉമ്മർഹാജി, പൂമംഗലത്തെ മുസ്തഫ, സലാം മാഷ്, മേമി, ചാക്കൻ്റകത്ത് മുസ്തഫ എന്നിവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **വീടിൻ്റെ മുൻവശത്ത് വെച്ച് പോത്തിനെ കശാപ്പു ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിനെയും കുടുംബത്തെയും അഞ്ചംഗ സംഘം ആക്രമിച്ചതായി പരാതി.കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി ഹമാസ് വില്ലയിൽ എം.പി.ഹാരിസിൻ്റെ പരാതിയിൽ കുറുമാത്തൂർ സ്വദേശി ഉമ്മർഹാജി, പൂമംഗലത്തെ മുസ്തഫ, സലാം മാഷ്, മേമി, ചാക്കൻ്റകത്ത് മുസ്തഫ എന്നിവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ 11 ന് തിങ്കളാഴ്ചരാവിലെ 9 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. പരാതിക്കാരൻ്റെ വീടിന് മുൻവശത്ത് വെച്ച് പോത്തിനെ അറുത്ത് ഇറച്ചി വില്പന നടത്തുന്നതിനെ ചോദ്യം ചെയ്തതോടെ തടഞ്ഞു നിർത്തുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ഒന്നാം പ്രതി കത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയും രണ്ടാം പ്രതി കുട കൊണ്ട് അടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടിലേക്ക് ഓടി കയറിയ പരാതിക്കാരൻ്റെ പിന്നാലെ വീട്ടിലെത്തി വരാന്തയിൽ കയറിയ പ്രതികൾ ഭാര്യയെയും മക്കളെയും കുട, കല്ല്, വടി എന്നിവ കൊണ്ട് ആക്രമിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54774/arrest-thalipparamba)