---
title: "തലശ്ശേരിയില്‍ യുവാവിനെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി"
english_title: "Complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54727/complaint"
published_at: "2022-07-13T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ceb2396d3c6_download.jpg"
keywords: []
---

# തലശ്ശേരിയില്‍ യുവാവിനെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

> **Lead Summary:** **തലശേരി: **തലശേരി നഗരസഭയിലെ മട്ടാമ്പ്രത്ത് യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി രണ്ടംഗസംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പുളിക്കൂല്‍ ഹൗസില്‍ പി.കെ നജാസിനെ ആണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു പരുക്കേല്‍പ്പിച്ചത്.

## Article Content

**തലശേരി: **തലശേരി നഗരസഭയിലെ മട്ടാമ്പ്രത്ത് യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി രണ്ടംഗസംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പുളിക്കൂല്‍ ഹൗസില്‍ പി.കെ നജാസിനെ ആണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു പരുക്കേല്‍പ്പിച്ചത്.

തലയ്ക്കും മൂക്കിനും പരുക്കേറ്റ നജാസിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നജാസിന്റെ പരാതിയില്‍ തലശേരി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54727/complaint)