---
title: "കമ്പിൽ ഫാത്തിമ ഗോൾഡിൽ നിക്ഷേപത്തട്ടിപ്പ്:ശാഖ മാർക്കറ്റിംഗ് മാനേജർ അറസ്റ്റിൽ"
english_title: "fathima gold"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54725/fathima-gold"
published_at: "2022-07-13T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ceb1d7c75cf_news-card-Recovered.jpg"
keywords: []
---

# കമ്പിൽ ഫാത്തിമ ഗോൾഡിൽ നിക്ഷേപത്തട്ടിപ്പ്:ശാഖ മാർക്കറ്റിംഗ് മാനേജർ അറസ്റ്റിൽ

> **Lead Summary:** ഫാത്തിമ ഗോൾഡിൽ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കമ്പിൽ ശാഖ മാർക്കറ്റിങ്ങ് മാനേജർ നാറാത്ത് സ്വദേശി കെ.വി. സമദ്നെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

ഫാത്തിമ ഗോൾഡിൽ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കമ്പിൽ ശാഖ മാർക്കറ്റിങ്ങ് മാനേജർ നാറാത്ത് സ്വദേശി കെ.വി. സമദ്നെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

നാറാത്ത് സ്വദേശി അഫ്സൽ നാറാത്തിന്‍റെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം . 23 ലക്ഷം രൂപയാണ് അഫ്സലിന്‍റെ കയ്യിൽ നിന്നും വാങ്ങിയത്. കേസിൽ ഇയാളുടെ കൂട്ടുപ്രതിയെ പിടികൂടാനുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54725/fathima-gold)