---
title: "മുൻ രഞ്ജി ക്രിക്കറ്റ് താരം ഒ.കെ.രാംദാസ് അന്തരിച്ചു"
english_title: "cricket player"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54691/cricket-player"
published_at: "2022-07-13T14:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce8f58b0445_vac.jpg"
keywords: []
---

# മുൻ രഞ്ജി ക്രിക്കറ്റ് താരം ഒ.കെ.രാംദാസ് അന്തരിച്ചു

> **Lead Summary:** കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒ.കെ.രാംദാസ് അന്തരിച്ചു. തളാപ്പ് സ്വദേശിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി ഉള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്.

## Article Content

കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒ.കെ.രാംദാസ് അന്തരിച്ചു. തളാപ്പ് സ്വദേശിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി ഉള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്.

കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച രാംദാസ് 11 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 1647 റണ്‍സ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ 13 സീസണുകളില്‍ കേരളത്തിനുവേണ്ടി കളിക്കാന്‍ താരത്തിന് സാധിച്ചു. 1968 മുതല്‍ 1981 വരെ കേരള ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54691/cricket-player)