---
title: "സ്വിസ് ഗോൾഡ് ഏഴാം വാർഷികത്തിൽ പണിക്കൂലിയിൽ ഇളവും സർപ്രൈസ് ഗിഫ്റ്റും : കെ എസ് റിയാസ് ഉദ്ഘാടനം ചെയ്തു"
english_title: "swiz gold"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54690/swiz-gold"
published_at: "2022-07-13T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce8eb970c09_vac.jpg"
keywords: []
---

# സ്വിസ് ഗോൾഡ് ഏഴാം വാർഷികത്തിൽ പണിക്കൂലിയിൽ ഇളവും സർപ്രൈസ് ഗിഫ്റ്റും : കെ എസ് റിയാസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** സമാനതകളില്ലാത്ത സേവന മികവും വിശ്വാസ്യതയും ആയി ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുന്നു സ്വിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഏഴാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകളും സ്വിസ് ഗോൾഡ് ഒരുക്കിയിട്ടുണ്ട്.

## Article Content

സമാനതകളില്ലാത്ത സേവന മികവും വിശ്വാസ്യതയും ആയി ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുന്നു സ്വിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഏഴാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകളും സ്വിസ് ഗോൾഡ് ഒരുക്കിയിട്ടുണ്ട്.

വാർഷികത്തിന്റെ ഭാഗമായി ആഭരണങ്ങൾക്ക് 70 ശതമാനം വരെ പണിക്കൂലി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 35 ഭാഗ്യശാലികൾക്ക് സർപ്രൈസ് ഗിഫ്റ്റും ഉണ്ട്. ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് സ്കീമായ ഗോൾഡ് നെസ്റ്റിൽ പുതിയതായി ചേരുന്ന 10 പേർക്ക് ലക്കി ഡ്രോ യിലൂടെ ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കും.

ആഗസ്റ്റ് 7 വരെയാണ് ഓഫർ കാലാവധി. ഏഴാം വാർഷികത്തോടനുബന്ധിച്ച് സർപ്രൈസ് ഗിഫ്റ്റ് നറുക്കെടുപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ എസ് റിയാസ് നിർവഹിച്ചു.

ചെയർമാൻ ജബ്ബാർ ഹാജി, മാനേജിങ് ഡയറക്ടർ ഹാരിസ് എംപി എന്നിവർ പങ്കെടുത്തു. തളിപ്പറമ്പ് ദേശീയപാതയിൽ നെബ്രാസ് ബിൽഡിങ്ങിലും വീരാജ്പേട്ടയിൽ ആരോമ ആർക്കേടിലും ആണ് സ്വിസ് ഗോൾഡ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54690/swiz-gold)