---
title: "കേരളത്തിൽ പുതിയ വ്യാപാര സംഘടന കൂടി നിലവിൽ വരുന്നു: പ്രഖ്യാപനം ഞായറാഴ്ച"
english_title: "A new trade organization is also coming into existence in Kerala:"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5468/a-new-trade-organization-is-also-coming-into-existence-in-kerala"
published_at: "2021-10-16T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a6f34685b6_news-card.jpg"
keywords: []
---

# കേരളത്തിൽ പുതിയ വ്യാപാര സംഘടന കൂടി നിലവിൽ വരുന്നു: പ്രഖ്യാപനം ഞായറാഴ്ച

> **Lead Summary:** **കണ്ണൂർ: **കേരളത്തിൽ പുതിയ വ്യാപാര സംഘടന കൂടി നിലവിൽ വരുന്നു. സംഘടനയുടെ പേരും ലോഗോയും മറ്റു വിശദാംശങ്ങളും ഞായറാഴ്ച രാവിലെ 10.30ന് പാലക്കാട് ജോബീസ് മാളിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

## Article Content

**കണ്ണൂർ: **കേരളത്തിൽ പുതിയ വ്യാപാര സംഘടന കൂടി നിലവിൽ വരുന്നു. സംഘടനയുടെ പേരും ലോഗോയും മറ്റു വിശദാംശങ്ങളും ഞായറാഴ്ച രാവിലെ 10.30ന് പാലക്കാട് ജോബീസ് മാളിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

നിയമപ്രശ്‌നങ്ങളും അനിശ്ചിത്വതവും കാരണം ദുരിതത്തിലാവുന്ന വ്യാപാരികളുടെ മുഴുവൻ പ്രശ്‌നങ്ങളിലും ഇടപെട്ട് മികച്ച വ്യാപാര അന്തരീക്ഷം ഒരുക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

കക്ഷിരാഷ്ട്രീയ പാർട്ടികളോട് വിധേയത്വമില്ലാതെ തൊഴിലധിഷ്ടിത വ്യാപാര സംഘടനയാണ് നിലവിൽ വരിക. യൂനിറ്റ്, ജില്ല, സംസ്ഥാന കമ്മിറ്റി എന്നിങ്ങനെ മൂന്ന് തട്ടുകളായാണ് സംഘടന പ്രവർത്തിക്കുക.

2022 മാർച്ച് 31-നകം യൂനിറ്റ് കമ്മറ്റികളും മെയ് 15-നകം ജില്ലാ കമ്മറ്റികളും ജൂൺ 30-നകം സംസ്ഥാന കമ്മറ്റിയും ഔദ്യോഗികമായി നിലവിൽ വരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5468/a-new-trade-organization-is-also-coming-into-existence-in-kerala)