---
title: "കണ്ണൂരിലെ ബോംബ് സ്ഫോടനം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ"
english_title: "cm in legislative assembly"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54677/cm-in-legislative-assembly"
published_at: "2022-07-13T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce764cc944a_cm.jpg"
keywords: []
---

# കണ്ണൂരിലെ ബോംബ് സ്ഫോടനം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

> **Lead Summary:** കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കണ്ണൂര്‍ ജില്ലയില്‍ ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളും ആവര്‍ത്തിക്കുന്നതില്‍, ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടിസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

## Article Content

കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കണ്ണൂര്‍ ജില്ലയില്‍ ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളും ആവര്‍ത്തിക്കുന്നതില്‍, ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടിസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബോംബ് നിര്‍മിച്ചത് ആരെന്നും ആരെ ലക്ഷ്യമിട്ടെന്നും കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്നത് സി.പി.എം കേന്ദ്രത്തിലാണ്. സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54677/cm-in-legislative-assembly)