---
title: "ലെവൽക്രോസ് അടച്ചിടും"
english_title: "levelcross closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54676/levelcross-closed"
published_at: "2022-07-13T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce75a80c9c8_vac.jpg"
keywords: []
---

# ലെവൽക്രോസ് അടച്ചിടും

> **Lead Summary:** കണ്ണപുരം-ധർമശാല റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252ാം നമ്പർ ലെവൽക്രോസ് ജൂലൈ 14ന് വ്യാഴം രാവിലെ ഒമ്പത് മുതൽ ജൂലൈ 23ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണപുരം-ധർമശാല റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252ാം നമ്പർ ലെവൽക്രോസ് ജൂലൈ 14ന് വ്യാഴം രാവിലെ ഒമ്പത് മുതൽ ജൂലൈ 23ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

തളിപ്പറമ്പ് -കണ്ണപുരം റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 253ാം നമ്പർ ലെവൽക്രോസ് ജൂലൈ 13ന് ബുധൻ രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54676/levelcross-closed)