---
title: "കണ്ണൂർ തെക്കി ബസാറിലെ കോഫി ഹൗസിൽ തീപിടുത്തം : ഫയർഫോഴ്സ് എത്തി തീയണച്ചു"
english_title: "coffee house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54673/coffee-house"
published_at: "2022-07-13T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce74632d896_vac.jpg"
keywords: []
---

# കണ്ണൂർ തെക്കി ബസാറിലെ കോഫി ഹൗസിൽ തീപിടുത്തം : ഫയർഫോഴ്സ് എത്തി തീയണച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ തെക്കി ബസാറിൽ കോഫി ഹൗസിൽ തീപിടിത്തം അടുക്കളയിലെ വാൾ ഫാനിനാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം ഷോർട്ട് സർക്യുട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

## Article Content

**കണ്ണൂർ: **കണ്ണൂർ തെക്കി ബസാറിൽ കോഫി ഹൗസിൽ തീപിടിത്തം അടുക്കളയിലെ വാൾ ഫാനിനാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം ഷോർട്ട് സർക്യുട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

അഗ്നിബാധയിൽ ഫാൻ കത്തിനശിച്ചു തീയും പുകയും പടർന്നതിനെ തുടർന്ന് ബർണശേരിയിൽ നിന്നും ഫയർഫോഴ്സെത്തി തീയണച്ചു. ഈ സമയം നിരവധിയാളുകൾ ഇവിടെ ഭക്ഷണം കഴിക്കാനുണ്ടായിരുന്നു.

തീ പിടിത്തത്തെ തുടർന്ന് പുക പരന്നതിനെ തുടർന്ന് ഇവർ ഇറങ്ങിയോടി.ഏകദേശം അരമണിക്കൂറോളമെടുത്ത് ഫയർഫോഴ്സ് തീയണച്ചു.കണ്ണൂർ ടൗൺ പൊലിസും സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54673/coffee-house)