---
title: "കനത്ത മഴയിൽ ദേശീയപാതയിൽ വളപട്ടണം പാലത്തിന് സമീപം മരം കടപുഴകി വീണു"
english_title: "A tree fell on the national highway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54615/a-tree-fell-on-the-national-highway"
published_at: "2022-07-13T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce48f885210_vac.jpg"
keywords: []
---

# കനത്ത മഴയിൽ ദേശീയപാതയിൽ വളപട്ടണം പാലത്തിന് സമീപം മരം കടപുഴകി വീണു

> **Lead Summary:** ദേശീയ പാതയിൽ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലക്കും വളപട്ടണം പാലത്തിനും ഇടയിൽ മരം കടപുഴകി വീണു. ദേശീയ പാതയിലേക്ക് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം.

## Article Content

ദേശീയ പാതയിൽ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലക്കും വളപട്ടണം പാലത്തിനും ഇടയിൽ മരം കടപുഴകി വീണു. ദേശീയ പാതയിലേക്ക് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം.

നിരവധി വാഹനങ്ങൾ കടന്നു പോകുന്നതിനിടയില്‍ ഉണ്ടായ കനത്ത മഴകാരണമാണ് മരം റോഡിലേക്ക് വീണത്. മരത്തിന്റെ ശിഖിരങ്ങൾ പാതയിലൂടെ കടന്നു പോകുകയായിരുന്ന ഇരുചക്രവാഹനങ്ങളിൽ അടക്കം തട്ടിയെങ്കിലും അപകടമോ നാശനഷ്ടമുണ്ടായില്ല. തല നാരിഴക്കാണ് പല വാഹനങ്ങളും മരത്തിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.

മരം പാതയിൽ വീണതോടെ സ്ഥലത്തുണ്ടായിരുന്ന വളപട്ടണത്തെ ഖലാസിമാരും വളപട്ടണം പോലീസും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റിയത്. അപ്പോഴെയ്ക്കും വളപട്ടണം പാലത്തിന്റെ ഇരുഭാഗത്തും കിലോ മീറ്ററുകളോളം ദൂരത്തില്‍ വാഹന കുരുക്കുണ്ടായി.

മരം നീക്കിയിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് ദേശീയ പാതയിലെ ഗതാഗതം സാധാരണ നിലയിലായത്. ദേശീയ പാതക്ക് പുറമേ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലും വലിയ ഗതാഗത കുരുക്കാണ് സൃഷ്ടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54615/a-tree-fell-on-the-national-highway)