---
title: "എകെജി സെന്റർ ആക്രമണക്കേസ് :"സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി? പിടിച്ചോ? പലരും മാറി മാറി ഭരിച്ചില്ലേ?"  ഇ പി ജയരാജൻ"
english_title: "e p jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54526/e-p-jayarajan"
published_at: "2022-07-12T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd6c9e70afe_vac.jpg"
keywords: []
---

# എകെജി സെന്റർ ആക്രമണക്കേസ് :"സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി? പിടിച്ചോ? പലരും മാറി മാറി ഭരിച്ചില്ലേ?"  ഇ പി ജയരാജൻ

> **Lead Summary:** **തിരുവനന്തപുരം: **എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ പിടികൂടാനാവത്തതില്‍ വിചിത്രവാദവുമായി എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജന്‍. സുകുമാരെ കുറുപ്പിനെ ഇതുവരെ പിടികൂടാനായോ? കക്കാന്‍ പഠിച്ചവന് നില്‍ക്കാനുമറിയാമെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

## Article Content

**തിരുവനന്തപുരം: **എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ പിടികൂടാനാവത്തതില്‍ വിചിത്രവാദവുമായി എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജന്‍. സുകുമാരെ കുറുപ്പിനെ ഇതുവരെ പിടികൂടാനായോ? കക്കാന്‍ പഠിച്ചവന് നില്‍ക്കാനുമറിയാമെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

'സുകുമാരക്കുറുപ്പ് പോയിട്ട് കാലം എത്രയായി?. പിടിച്ചോ?. പലരും മാറി മാറി ഭരിച്ചില്ലേ?. എത്രയെത്ര കേസുകള്‍ ഉണ്ട് ഇങ്ങനെ?. പൊലീസ് നല്ല നിലയില്‍ അന്വേഷിക്കുന്നുണ്ട്. പിന്നെ കക്കാന്‍ പഠിക്കുന്നവര്‍ക്ക് അറിയാം. ഞ്ഞേലാനും. അത് വടക്കെ മലബാറിലുള്ള ഒരു ശൈലിയാണ്. ഇത്തരത്തിലുള്ള കൃത്യം നിര്‍വഹിക്കുന്നവര്‍ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും. സ്വീകരിച്ചിട്ടുണ്ടാകാം. അതുകൊണ്ട് പൊലീസിന്റെ ശക്തി, ബുദ്ധിപരമായ കഴിവ്, എല്ലാത്തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യകള്‍, ഇതെല്ലാം ഉപയോഗിച്ച് ജാഗ്രതയോടെ അന്വേഷണം നടത്തുന്നുണ്ട്'- ജയരാജന്‍ പറഞ്ഞു.

എകെജി സെന്ററിന് എതിരായ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ഇപി ജയരാജനോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54526/e-p-jayarajan)