---
title: "തളിപ്പറമ്പ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "cpm activists arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54483/cpm-activists-arrested"
published_at: "2022-07-12T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd3f98b0be5_DSC_7464_(1).JPG"
keywords: []
---

# തളിപ്പറമ്പ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** **തളിപ്പറമ്പ്: **കോൺഗ്രസ് ഓഫീസ് തകർത്ത കേസിൽ നാല് സി പി എം പ്രവർത്തകർ അറസ്റ്റിൽ. സി പി എം പ്രവർത്തകരായ കൂവോട് സ്വദേശി രാജേഷ് , കീഴാറ്റൂർ സ്വദേശികളായ അഖിൽ , പ്രണവ് , സി.എച്ച് നഗർ സ്വദേശി പ്രജീഷ് ബാബു എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഏ.വി ദിനേശൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.സി.സഞ്ജയ് കുമാർ അറസ്റ്റു ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **കോൺഗ്രസ് ഓഫീസ് തകർത്ത കേസിൽ നാല് സി പി എം പ്രവർത്തകർ അറസ്റ്റിൽ. സി പി എം പ്രവർത്തകരായ കൂവോട് സ്വദേശി രാജേഷ് , കീഴാറ്റൂർ സ്വദേശികളായ അഖിൽ , പ്രണവ് , സി.എച്ച് നഗർ സ്വദേശി പ്രജീഷ് ബാബു എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഏ.വി ദിനേശൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.സി.സഞ്ജയ് കുമാർ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജൂൺ 12ന് രാത്രിയിലാണ് പൂക്കോത്ത് നടക്ക് സമീപത്തെ കോൺഗ്രസ് മന്ദിത്തിൽ അക്രമം നടന്നത്. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച സംഭവത്തെ തുടർന്ന് നടന്ന വ്യാപക അക്രമത്തിനിടെയാണ് കോൺഗ്രസ് ഓഫീസിന് നേരെയും അക്രമം നടന്നത്.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54483/cpm-activists-arrested)