---
title: "തളിപ്പറമ്പ് പൂക്കോത്ത് നടയിൽ ശക്തമായ മഴയിൽ ഇരുനില വീട് തകർന്നു: വൻ ദുരന്തം ഒഴിവായി"
english_title: "house collapsed due to heavy rains"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54427/house-collapsed-due-to-heavy-rains"
published_at: "2022-07-12T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd0f32710b8_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് പൂക്കോത്ത് നടയിൽ ശക്തമായ മഴയിൽ ഇരുനില വീട് തകർന്നു: വൻ ദുരന്തം ഒഴിവായി

> **Lead Summary:** **തളിപ്പറമ്പ: **കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിൽ ആൾതാമസമില്ലാത്ത ഓടിട്ട ഇരുനില വീട് തകർന്ന് വീണു.

## Article Content

**തളിപ്പറമ്പ: **കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിൽ ആൾതാമസമില്ലാത്ത ഓടിട്ട ഇരുനില വീട് തകർന്ന് വീണു.

തളിപ്പറമ്പ പൂക്കോത്ത് നടക്ക് സമീപത്തെ കെ.വി ഹൗസാണ് തകർന്നത്.വീടിനുള്ളിലും ചുറ്റുഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നത് നീക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാർ കഴിഞ്ഞ ദിവസം നഗരസഭയിൽ പരാതി നൽകിയിരുന്നു.

ഇന്ന് രാവിലെ നാല് ജീവനക്കാർ സ്ഥലത്തെത്തി ഓവുചാലും വീടിൻ്റെ പരിസരവും വൃത്തിയാക്കുന്നതിനിടെ വീട് നിലംപൊത്തുകയായിരുന്നു നഗരസഭ ശുചികരണ തൊഴിലാളികൾ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54427/house-collapsed-due-to-heavy-rains)