---
title: "വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധഭീഷണി : പൊലീസിൽ പരാതി നൽകി"
english_title: "threats against youth congress leaders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54398/threats-against-youth-congress-leaders"
published_at: "2022-07-12T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ccf392c07c3_vac.jpg"
keywords: []
---

# വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധഭീഷണി : പൊലീസിൽ പരാതി നൽകി

> **Lead Summary:** വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതി.

## Article Content

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതി.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഫോണിൽ വിളിച്ചും നവമാധ്യമങ്ങളിൽക്കൂടിയും ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.

ജയിൽമോചിതരായി കണ്ണൂരിൽ എത്തിയശേഷമാണ് വ്യാപകമായി ഭീഷണിസന്ദേശങ്ങൾ വരുന്നത്. നാട്ടിലെത്തിയതുമുതൽ ഇരുവർക്കും പോലീസ് സംരക്ഷണം നൽകുന്നുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസിന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54398/threats-against-youth-congress-leaders)