---
title: "കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ പുതിയ എം ടെക് കോഴ്സ് അനുവദിച്ചു"
english_title: "m tech course"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54323/m-tech-course"
published_at: "2022-07-11T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc2e5c90117_vac.jpg"
keywords: []
---

# കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ പുതിയ എം ടെക് കോഴ്സ് അനുവദിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ധർമ്മശാല ക്യാമ്പസിൽ പുതിയ എംടെക് കോഴ്സ് അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ജിയോടെക്നിക്കൽ ആൻഡ് എൻവയോൺമെന്റൽ എനർജി വിഷയത്തിലാണ് എംടെക് കോഴ്സിന് അനുമതിയായത്.

## Article Content

**തളിപ്പറമ്പ്:** കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ധർമ്മശാല ക്യാമ്പസിൽ പുതിയ എംടെക് കോഴ്സ് അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ജിയോടെക്നിക്കൽ ആൻഡ് എൻവയോൺമെന്റൽ എനർജി വിഷയത്തിലാണ് എംടെക് കോഴ്സിന് അനുമതിയായത്.

കോഴ്സ് ആരംഭിക്കുന്നതിന് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ അനുമതിയും എപിജെ അബ്ദുൾകലാം ടെക്നോളജിക്കൽ സർവ്വകലാശാലയുടെ എൻഒസിയും ലഭ്യമായി.

18 സീറ്റുകളാണ് ജിയോടെക്നിക്കൽ ആൻഡ് എൻവയോൺമെന്റൽ എനർജി എംടെക് കോഴ്സിന് ഉണ്ടാവുക. സ്ഥലം എംഎൽഎയും മന്ത്രിയുമായ എം.വി.ഗോവിന്ദൻമാസ്റ്ററുടെ ഇടപെടലിനെ തുടർന്നാണ് പുതിയ കോഴ്സ് അനുവദിച്ചത്.

മികവിന്റെ കേന്ദ്രമായ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിൽ നവീനമായ കോഴ്സുകൾ ആരംഭിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട പഠനാവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ എഞ്ചിനീയറിംഗ് കോളേജിനെ കൂടുതൽ മികവിലേക്ക് ഉയർത്തുമെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54323/m-tech-course)