---
title: "മഴയെ തുടർന്നുള്ള അവധി: വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്ന അധികാരികളുടെ പ്രഖ്യാപനങ്ങൾ പ്രതിഷേധാർഹം: എംഎസ്എഫ്"
english_title: "msf argument"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54264/msf-argument"
published_at: "2022-07-11T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbddd716d60_vac.jpg"
keywords: []
---

# മഴയെ തുടർന്നുള്ള അവധി: വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്ന അധികാരികളുടെ പ്രഖ്യാപനങ്ങൾ പ്രതിഷേധാർഹം: എംഎസ്എഫ്

> **Lead Summary:** പെരുന്നാൾ ദിനത്തിന്റെ പിറ്റേന്ന് കനത്ത മഴ തുടരുന്ന കണ്ണൂർ ജില്ലയിൽ സ്കൂളുകൾ പ്രവർത്തിക്കുമെന്ന ജില്ലാ കളക്ടറുടെ ഉറച്ച തീരുമാനത്തോടുള്ള ഫേസ്ബുക് പോസ്റ്റിൽ വിശ്വസിച്ചു കൊണ്ട് കനത്ത മഴ വകവെക്കാതെ സ്കൂളിൽ എത്തിയ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചയക്കുകയാണ് ചെയ്തത്.

## Article Content

പെരുന്നാൾ ദിനത്തിന്റെ പിറ്റേന്ന് കനത്ത മഴ തുടരുന്ന കണ്ണൂർ ജില്ലയിൽ സ്കൂളുകൾ പ്രവർത്തിക്കുമെന്ന ജില്ലാ കളക്ടറുടെ ഉറച്ച തീരുമാനത്തോടുള്ള ഫേസ്ബുക് പോസ്റ്റിൽ വിശ്വസിച്ചു കൊണ്ട് കനത്ത മഴ വകവെക്കാതെ സ്കൂളിൽ എത്തിയ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചയക്കുകയാണ് ചെയ്തത്.

വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയ ശേഷം അവധി പ്രഖ്യാപിച്ച DEO ആശാലതയുടെ അവിവേകം വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും ഒരു പോലെ പ്രയാസപ്പെടുത്തി .കനത്ത മഴയിൽൽ വിദ്യാർത്ഥികളെ സ്കൂളിലാക്കി തിരിച്ചു പോയ രക്ഷിതാക്കൾ വീട്ടിൽ എത്തിയ ഉടനെ തിരിച്ചു വരേണ്ടി വന്നു .

ദീർഘ ദൂരങ്ങളിൽ നിന്ന് കനത്തമഴയിലും സ്കൂളിൽ എത്തിയവർ കൂട്ടത്തോടെ തിരിച്ചു പോകാൻ പ്രയാസപ്പെടുകയാണ്. വിദ്യാർത്ഥികളെ പെരുമഴത്താക്കിയ ഇത്തരം അധികാരികളുടെ നിലപാടിനെതിരെ ശക്തമായ താക്കീത് നൽകുന്നതിനോടപ്പം ജനകീയ പ്രതിഷേധങ്ങൾ ഉയരണമെന്നും എംഎസ്‌എഫ്‌ തളിപ്പറമ്പ മണ്ഡലം കമ്മറ്റി പ്രസിഡണ്ട് പിഎ.ഇർഫാൻ,ജന.സെക്രട്ടറിബാസിത്ത് മാണിയൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54264/msf-argument)