---
title: "മഴയും വെള്ളക്കെട്ടുകളും താണ്ടി വിദ്യാർത്ഥികൾ മുഴുവൻ സ്കൂളിൽ എത്തിയതിനു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി : അവധിയിൽ  വലഞ്ഞ് സ്കൂൾ അധികൃതർ"
english_title: "leave related"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54230/leave-related"
published_at: "2022-07-11T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbc57ddbb13_rain.jpg"
keywords: []
---

# മഴയും വെള്ളക്കെട്ടുകളും താണ്ടി വിദ്യാർത്ഥികൾ മുഴുവൻ സ്കൂളിൽ എത്തിയതിനു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി : അവധിയിൽ  വലഞ്ഞ് സ്കൂൾ അധികൃതർ

> **Lead Summary:** **തളിപ്പറമ്പ്:- **കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു.

## Article Content

**തളിപ്പറമ്പ്:- **കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു.

സ്കൂളിൽ കുട്ടികളും അധ്യാപകരും എത്തിയതിന്പി റകെ പ്രഖ്യാപിച്ച അവധി പ്രഖ്യാപനം വിദ്യാർത്ഥികളെ യും സ്കൂൾ അധികാരികളെയും സംശയത്തിലാക്കി . എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ഈ മഴയിൽ സ്കൂളിൽ എത്തിയത്.

 വാർത്തയിൽ വ്യക്തത ഇല്ലാത്തതിനാൽ പല രക്ഷിതാക്കളും വിദ്യാർഥികളും ആശയക്കുഴപ്പത്തിലായി. തളിപ്പറമ്പ് മേഖലയിൽ മാത്രമാണോ അതോ തളിപ്പറമ്പ് ഉപജില്ലയുടെ കീഴിൽ വരുന്ന എല്ലാ സ്കൂളുകൾക്കും ആണോ അവധി എന്നും സിബിഎസ്ഇ, കോളേജുകൾ എന്നിവക്കും ലീവ് ഉണ്ടോ എന്നും അറിയാതെയാണ് രക്ഷിതാക്കൾ വലഞ്ഞത്.

ചില സ്കൂൾ അധികൃതർ അവധി അറിയാതെ ഉച്ചഭക്ഷണം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു.വൈകി വന്ന അവധി പ്രഖ്യാപനം മൂലം ഇവ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ്സ്കൂ ൾ അധികൃതർ. രക്ഷിതാക്കൾ പലരും ജോലിക്കു പോകും മുമ്പ് സ്കൂളിൽ എത്തിച്ച വിദ്യാർത്ഥികൾക്ക് എങ്ങനെ തിരിച്ചു പോകും എന്നും അറിയാത്ത സ്ഥിതിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54230/leave-related)