---
title: "പരിയാരം മണ്ഡലം കോൺഗ്രസ്  കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണ ഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു"
english_title: "pariyaram congress committe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53959/pariyaram-congress-committe"
published_at: "2022-07-09T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c95b2e21d41_vac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ്  കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണ ഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച മുൻ മന്ത്രിയും എംഎൽഎയുമായ സജി ചെറിയാനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണ ഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

## Article Content

ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച മുൻ മന്ത്രിയും എംഎൽഎയുമായ സജി ചെറിയാനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണ ഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

ഡി സി സി .സെക്രട്ടറി എ ഡി.സാബൂസ് ഉൽഘടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.

ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ, പി.ആനന്ദകുമാർ, ഐ.വി.കുഞ്ഞിരാമൻ, വി.വി .സി ബാലൻ, കെ.രാമകൃഷ്ണൻ, വി.ബി. കുബേരൻ നമ്പൂതിരി , പി .വി.ഗോപാലൻ, പി.വിനോദ് ,ഒ.ജെ.സെബാസ്റ്യൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53959/pariyaram-congress-committe)