---
title: "കോൺഗ്രസ് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഭരണഘടന സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു"
english_title: "congress east thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53958/congress-east-thalipparamba"
published_at: "2022-07-09T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c95968aface_vac.jpg"
keywords: []
---

# കോൺഗ്രസ് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഭരണഘടന സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു

> **Lead Summary:** ഭരണഘാടനെയെ ചോദ്യം ചെയ്യാനും അവഹേളിക്കാനും, ലോകത്തിന്റെ മുന്നിൽ ഭരണഘടനയുടെ മഹത്വം ഇടിച്ചുതാഴ്ത്താനും ശ്രമിച്ച സജി ചെറിയാൻ, MLA സ്ഥാനം കൂടി രജിവെക്കണമെന്നും, ഭരണഘടന പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്ര തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു.

## Article Content

ഭരണഘാടനെയെ ചോദ്യം ചെയ്യാനും അവഹേളിക്കാനും, ലോകത്തിന്റെ മുന്നിൽ ഭരണഘടനയുടെ മഹത്വം ഇടിച്ചുതാഴ്ത്താനും ശ്രമിച്ച സജി ചെറിയാൻ, MLA സ്ഥാനം കൂടി രജിവെക്കണമെന്നും, ഭരണഘടന പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്ര തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു.

തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ എം.വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട്, സി.സി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി രജനി രമാനന്ദ് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ബ്ലോക്ക് ഭാരവാഹികളായ സി.വി ഉണ്ണി, കെ.എൻ അശ്രഫ്, മനോജ് സി.പി, ഇർഷാദ് സൈദാരകത്ത്, അഡ്വ.ഹരിദാസൻ. ചിത്രനാഥൻ, ദീപ രഞ്ചിത്ത് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53958/congress-east-thalipparamba)