---
title: "പണം വെച്ച് ചീട്ടുകളി :  11 അംഗ സംഘം അറസ്റ്റിൽ, 61870 രൂപ പിടിച്ചെടുത്തു"
english_title: "Gambling with money"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53913/gambling-with-money"
published_at: "2022-07-09T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c936535df24_9fc9f758-e023-45f8-be0a-26f95a98f1cc.jpg"
keywords: []
---

# പണം വെച്ച് ചീട്ടുകളി :  11 അംഗ സംഘം അറസ്റ്റിൽ, 61870 രൂപ പിടിച്ചെടുത്തു

> **Lead Summary:** **പെരിങ്ങോം: **പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പെരിങ്ങോം പോലീസ് പരിധിയില്‍ വെള്ളോറ കരിപ്പാല്‍ പാറയില്‍ വെച്ചാണ് എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്.

## Article Content

**പെരിങ്ങോം: **പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പെരിങ്ങോം പോലീസ് പരിധിയില്‍ വെള്ളോറ കരിപ്പാല്‍ പാറയില്‍ വെച്ചാണ് എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്.

പൂവ്വത്തെ അബ്ദുള്‍റഹ്മാന്‍, പന്നിയൂരിലെ ടി.അഷറഫ്, ചിറ്റാരിക്കാല്‍ മാലോത്തെ ബാബു അഗസ്റ്റിന്‍, വെള്ളോറയിലെ പി.കെ.സദാനന്ദന്‍, തിമിരിയിലെ ജിമ്മി അഗസ്റ്റിന്‍, ചപ്പാരപ്പടവിലെ ഹംസ, വെള്ളാട്ടെ രൂപേഷ് ജോസഫ്, ചൊറുക്കളയിലെ ഉമ്മര്‍, നരിക്കോട്ടെ മുഹമ്മദ് ഷാഫി, ഏര്യം ആലക്കാട്ടെ ജോജോ, ഏര്യം പാണപ്പുഴയിലെ ടി.വി.രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 61,870 രൂപ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53913/gambling-with-money)