---
title: "ദമ്പതിമാര്‍ക്കെതിരായ സദാചാര ആക്രമണം, തലശ്ശേരി സിഐക്കും എസ്‌ഐക്കുമെതിരെ അന്വേഷണം"
english_title: "inquiry against thalassery police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53910/inquiry-against-thalassery-police"
published_at: "2022-07-09T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c933e290fda_news-card.jpg"
keywords: []
---

# ദമ്പതിമാര്‍ക്കെതിരായ സദാചാര ആക്രമണം, തലശ്ശേരി സിഐക്കും എസ്‌ഐക്കുമെതിരെ അന്വേഷണം

> **Lead Summary:** **കണ്ണൂര്‍: **തലശ്ശേരിയില്‍ രാത്രി കടല്‍പ്പാലം കാണാനെത്തിയ ദമ്പതിമാര്‍ക്ക് എതിരായ സദാചാര ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍. തലശ്ശേരി ഇന്‍സ്‌പെക്ടര്‍ക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിര്‍ദേശം.

## Article Content

**കണ്ണൂര്‍: **തലശ്ശേരിയില്‍ രാത്രി കടല്‍പ്പാലം കാണാനെത്തിയ ദമ്പതിമാര്‍ക്ക് എതിരായ സദാചാര ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍. തലശ്ശേരി ഇന്‍സ്‌പെക്ടര്‍ക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിര്‍ദേശം.

ഇരുവര്‍ക്കുമെതിരായ ആരോപണം തലശ്ശേരി എസിപിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേകം അന്വേഷിക്കും. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മീഷണര്‍ ആര്‍. ഇളങ്കോ നിര്‍ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53910/inquiry-against-thalassery-police)