---
title: "കെഎസ്ആർടിസി ബസ്‌ പിന്നിലേക്ക്‌ പോയി ഇടിച്ചു; ബൈക്ക്‌ യാത്രികന്‌ ദാരുണാന്ത്യം"
english_title: "ksrtc-bus-accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53879/ksrtc-bus-accident"
published_at: "2022-07-09T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c91d4b7055e_KSRTC-bus-hit-and-died.jpg"
keywords: []
---

# കെഎസ്ആർടിസി ബസ്‌ പിന്നിലേക്ക്‌ പോയി ഇടിച്ചു; ബൈക്ക്‌ യാത്രികന്‌ ദാരുണാന്ത്യം

> **Lead Summary:** ചിറ്റാരിക്കാൽ: മലയോര ഹൈവേയിലെ ചിറ്റാരിക്കൽ കാറ്റംകവലയിൽ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. ഈട്ടിത്തട്ടിലെ ജോഷി ആണ് മരിച്ചത്. കാറ്റാം കവലയിൽ ബസ് സ്റ്റോപ്പിൽ ആളുകളെയിറക്കുന്നതിനിടെ നിയന്ത്രണം വിട്ട്‌ പിന്നിലേക്കു പോയ ബസ് സമീപത്തുണ്ടായിരുന്ന ജോഷിയുടെ ബൈക്കിൻ്റെ മുകളിലൂടെ കയറുകയായിരുന്നു. ബസിൻ്റെ പിൻടയറുകൾക്കിടയിൽ അകപ്പെട്ടാണ് ജോഷി ദാരുണമായി മരിച്ചത്.

## Article Content

ചിറ്റാരിക്കാൽ: മലയോര ഹൈവേയിലെ ചിറ്റാരിക്കൽ കാറ്റംകവലയിൽ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. ഈട്ടിത്തട്ടിലെ ജോഷി ആണ് മരിച്ചത്. കാറ്റാം കവലയിൽ ബസ് സ്റ്റോപ്പിൽ ആളുകളെയിറക്കുന്നതിനിടെ നിയന്ത്രണം വിട്ട്‌ പിന്നിലേക്കു പോയ ബസ് സമീപത്തുണ്ടായിരുന്ന ജോഷിയുടെ ബൈക്കിൻ്റെ മുകളിലൂടെ കയറുകയായിരുന്നു. ബസിൻ്റെ പിൻടയറുകൾക്കിടയിൽ അകപ്പെട്ടാണ് ജോഷി ദാരുണമായി മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53879/ksrtc-bus-accident)