---
title: "കെ കെ എൻ പരിയാരം സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വണ്ണിന്  പുതിയ രണ്ട് കോഴ്സുകൾ അനുവദിച്ചു "
english_title: "kkn pariyaram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53773/kkn-pariyaram"
published_at: "2022-07-08T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c83beb8918b_vac.jpg"
keywords: []
---

# കെ കെ എൻ പരിയാരം സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വണ്ണിന്  പുതിയ രണ്ട് കോഴ്സുകൾ അനുവദിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **കെ കെ എൻ പരിയാരം സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പ്ലസ് വണ്ണിന് രണ്ട് പുതിയ കോഴ്സുകൾ പൊതു വിദ്യാഭ്യാസവകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.

## Article Content

**തളിപ്പറമ്പ്: **കെ കെ എൻ പരിയാരം സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പ്ലസ് വണ്ണിന് രണ്ട് പുതിയ കോഴ്സുകൾ പൊതു വിദ്യാഭ്യാസവകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.

പ്ലസ് വൺ കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലാണ് കോഴ്സ് അനുവദിച്ചത്. നിലവിൽ സ്കൂളിൽ സയൻസ് ബാച്ച് മാത്രമാണ് ഉള്ളത്. കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽക്കൂടി കോഴ്സുകൾ ആരംഭിക്കുന്നതോടെ വ്യത്യസ്ത വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് സ്കൂളിൽ പഠനാവസരം ഒരുങ്ങും.

പ്രദേശത്തെ വിദ്യാർത്ഥികൾക്ക് മുഴുവൻ പഠനത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായി മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ കോഴ്സുകൾ അനുവദിച്ചത്.

പത്താം തരത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളിൽ തന്നെ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് പുതിയ കോഴ്സുകൾ അനുവദിച്ചതെന്നും കോഴ്സ് ആരംഭിക്കുന്നതോടു കൂടി പ്രദേശത്തെ നിരവധി വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിദ്യാർത്ഥികൾക്ക് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇടതുപക്ഷ സർക്കാർ നയം.

ഇതിന്റെ ഭാഗമായി കെ കെ എൻ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിലും പുതിയ ഹയർ സെക്കണ്ടറി ബ്ലോക്ക് നിർമ്മിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിക്കുകയാണെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53773/kkn-pariyaram)