---
title: "ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോൺ വെച്ച് യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ"
english_title: "arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53696/arrested"
published_at: "2022-07-08T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7f16151c06_DSC_7464_(1).JPG"
keywords: []
---

# ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോൺ വെച്ച് യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: **കോടതിക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

## Article Content

**തലശ്ശേരി: **കോടതിക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ വി.അഫ്നാസ് (38) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ ചുമരിൻ്റെ മുകൾഭാഗത്ത് മൊബൈൽഫോൺ വെച്ച് ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

എരുവട്ടി സ്വദേശിനിയായ 31കാരിയുടെയുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്. യുവതിയുടെ കുട്ടിയും പ്രതിയുടെ കുട്ടിയും ആശുപത്രിയിൽ ചികിൽസയിലാണ്.ഇതിനിടയിലാണ് ഇന്നലെ സന്ധ്യക്ക് പ്രതിവീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53696/arrested)