---
title: "ഗാന്ധിയൻ ഗോപിനാഥൻ നായർക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിന്റെ ആദരാഞ്ജലി"
english_title: "gandhiyan gopinadhan nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53693/gandhiyan-gopinadhan-nayar"
published_at: "2022-07-08T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7f0424e2f8_vac.jpg"
keywords: []
---

# ഗാന്ധിയൻ ഗോപിനാഥൻ നായർക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിന്റെ ആദരാഞ്ജലി

> **Lead Summary:** **കണ്ണൂർ: **പ്രമുഖ ഗാന്ധിമാർഗ്ഗ ആചാര്യനും സംഘർഷ പ്രദേശങ്ങളിലെ സമാധാന ദൂതനും മാറാട് കലാപം ശമിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ശാന്തി സൈനികനുമായ പത്മശ്രീ പി.ഗോപിനാഥൻ നായർക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിന്റെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു.

## Article Content

**കണ്ണൂർ: **പ്രമുഖ ഗാന്ധിമാർഗ്ഗ ആചാര്യനും സംഘർഷ പ്രദേശങ്ങളിലെ സമാധാന ദൂതനും മാറാട് കലാപം ശമിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ശാന്തി സൈനികനുമായ പത്മശ്രീ പി.ഗോപിനാഥൻ നായർക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിന്റെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു.

അനുശോചന യോഗത്തിൽ മഹാത്മ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി.നമ്പ്യാർ അധ്യക്ഷത വഹിച്ചു.മദ്യനിരോധന സമിതി രക്ഷാധികാരി ടി.പി.ആർ.നാഥ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ഗാന്ധിയൻ പി.കൃഷ്ണൻ നമ്പീശൻ അനുസ്മരണ പ്രസംഗം നടത്തി.

രാജൻ തീയറേത്ത്,കെ.സി.കുഞ്ഞിക്കണ്ണൻ,ദിനു മൊട്ടമ്മൽ,മോഹനൻ പൊന്നമ്പേത്ത്,ഓട്ടാണി നാണു മാസ്റ്റർ,എം.ടി.ജിനരാജ്,ചന്ദ്രൻ മന്ന, രമ ജി.നമ്പ്യാർ,സൗമി ഇസബൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53693/gandhiyan-gopinadhan-nayar)