---
title: "മരിച്ചയാൾക്കെതിരേ കുറ്റപത്രം: മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ 10-ന് ധർണ"
english_title: "protest in mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53692/protest-in-mayyil"
published_at: "2022-07-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7eeb86defc_vac.jpg"
keywords: []
---

# മരിച്ചയാൾക്കെതിരേ കുറ്റപത്രം: മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ 10-ന് ധർണ

> **Lead Summary:** മ**യ്യിൽ :**കൈവരിയില്ലാത്ത കനാൽ പാലത്തിൽനിന്ന് വീണുമരിച്ച ആളുടെ പേരിൽ മയ്യിൽ പോലീസ് കുറ്റപത്രം നൽകിയതിനെതിരേ കാവുംചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 10-ന് ധർണ നടത്തും.

## Article Content

മ**യ്യിൽ :**കൈവരിയില്ലാത്ത കനാൽ പാലത്തിൽനിന്ന് വീണുമരിച്ച ആളുടെ പേരിൽ മയ്യിൽ പോലീസ് കുറ്റപത്രം നൽകിയതിനെതിരേ കാവുംചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 10-ന് ധർണ നടത്തും.

കൊളച്ചേരി കാവുംചാലിലെ വ്യാപാരിയായ സി.ഒ. ഭാസ്കരനെതിരേ കുറ്റപത്രം സമർപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചാണിത്.റോഡ് നവീകരണം പൂർത്തിയായിട്ടും അപകടകരമായ നിലയിലുള്ള കനാലിനരികിൽ കൈവരി സ്ഥാപിക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് പൊതുമരാമത്ത് അധികൃതർ കണ്ടെത്തിയിരുന്നു.

തുടർന്ന് ധൃതിയിൽ ഇവിടെ കൈവരി സ്ഥാപിച്ചിരുന്നു.രാവിലെ 10-ന് ധർണ തുടങ്ങുമെന്ന് ഭാരവാഹികളായ സജിത്ത്, എം. സുനീഷ് തുടങ്ങിയവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53692/protest-in-mayyil)