---
title: "30 കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യ പരിശോധന: ആരോഗ്യമന്ത്രി"
english_title: "Free health check-up"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53628/free-health-check-up"
published_at: "2022-07-08T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7af8ecd793_veena_george.jpg"
keywords: []
---

# 30 കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യ പരിശോധന: ആരോഗ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോ​ഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ്. ജീവിതശൈലി രോ​ഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് ഇത്. ജീവിതശൈലീരോ​ഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോ​ഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ്. ജീവിതശൈലി രോ​ഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് ഇത്. ജീവിതശൈലീരോ​ഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങിയതായി മന്ത്രി അറിയിച്ചു. ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചു. വൃക്കരോ​ഗം തടയാൻ കാമ്പയിൻ നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിനുപകരം വീട്ടിൽ ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാസിസിസിനു പ്രചാരം നൽകുമെന്നും മന്ത്രി പറഞ്ഞു. 

ഇതുവരെ 11 ജില്ലകളിൽ പദ്ധതി തുടങ്ങി.

മൂന്നിടത്ത് ഉടൻ ആരംഭിക്കും. സംസ്ഥാനത്താകെ 97 ആരോ​ഗ്യസ്ഥാപനങ്ങളിൽ ഡയാലിസിസ് കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകുകയായിരുന്നു വീണാ ജോർജ്ജ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53628/free-health-check-up)