---
title: "ജ്വല്ലറി ജീവനക്കാരന്റെ 1,65,000 രൂപ അജ്ഞാതൻ തട്ടിയെടുത്തു: പൊലീസ് അന്വേഷണം ഊർജിതം  "
english_title: "Money theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53583/money-theft"
published_at: "2022-07-07T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7036dbfff3_Police-Jeep.jpg"
keywords: []
---

# ജ്വല്ലറി ജീവനക്കാരന്റെ 1,65,000 രൂപ അജ്ഞാതൻ തട്ടിയെടുത്തു: പൊലീസ് അന്വേഷണം ഊർജിതം  

> **Lead Summary:** **വളപട്ടണം: **പണയസ്വർണ്ണം വാങ്ങാൻ പോകുകയായിരുന്ന ജ്വല്ലറി ജീവനക്കാരൻ്റെ 1,65,000 രൂപ തട്ടിയെടുത്തു. മട്ടന്നൂർ വെളിയമ്പ്രയിലെ വാഹിദ മൻസിലിൽ പി.പി.ഹാഷിമിൻ്റെ പണമാണ് പിൻതുടർന്നെത്തിയ അജ്ഞാതൻ പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്.

## Article Content

**വളപട്ടണം: **പണയസ്വർണ്ണം വാങ്ങാൻ പോകുകയായിരുന്ന ജ്വല്ലറി ജീവനക്കാരൻ്റെ 1,65,000 രൂപ തട്ടിയെടുത്തു. മട്ടന്നൂർ വെളിയമ്പ്രയിലെ വാഹിദ മൻസിലിൽ പി.പി.ഹാഷിമിൻ്റെ പണമാണ് പിൻതുടർന്നെത്തിയ അജ്ഞാതൻ പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പുതിയ തെരു സ്റ്റയിലോ കോർണറിന് സമീപത്തായിരുന്നു സംഭവം. പണയസ്വർണ്ണം എടുക്കാനുണ്ടെന്ന് നൗഷാദ് എന്ന വ്യക്തി അറിയിച്ചതിനെ തുടർന്ന് ജ്വല്ലറി ഉടമ ജീവനക്കാരനായ ഹാഷിമിനെ പറഞ്ഞ സ്ഥലത്തേക്ക് വിട്ടയച്ചതായിരുന്നു.

പണവുമായി പോകുന്നതിനിടെയാണ് പിന്നാലെയെത്തിയ 40 വയസ് പ്രായം തോന്നിക്കുന്ന യുവാവ് പണം തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്.

ബഹളം വെച്ചെങ്കിലും ആളുകൾ ഓടിയെത്തുമ്പോഴെക്കും കവർച്ചക്കാരൻ രക്ഷപ്പെട്ടു.തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53583/money-theft)