---
title: "ജിയാന്റെ പോസ്റ്റ് മോര്‍ട്ടം ഉടന്‍; മൃതദേഹം വൈകിട്ട് കണ്ണൂരിലെത്തിക്കും"
english_title: "a-two-year-old-boy-fell-to-his-death-in-a-pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5353/a-two-year-old-boy-fell-to-his-death-in-a-pond"
published_at: "2021-10-15T17:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616967ff6b77e_WhatsApp Image 2021-10-15 at 4.49.37 PM.jpeg"
keywords: []
---

# ജിയാന്റെ പോസ്റ്റ് മോര്‍ട്ടം ഉടന്‍; മൃതദേഹം വൈകിട്ട് കണ്ണൂരിലെത്തിക്കും

> **Lead Summary:** നാദാപുരം: പയന്തോങ്ങിൽ കുളത്തിൽ വീണ് മരിച്ച രണ്ടര വയസ്സുകാരൻ ജിയാൻ സുജിത്തിൻ്റെ പോസ്റ്റ് മോർട്ടം ഉടൻ ആരംഭിക്കും. ഇൻക്വസ്റ്റ് നടപടിക്കായി നാദാപുരം പൊലീസ് വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തി. മൃതദേഹം വൈകിട്ട് ജൻമനാടായ കണ്ണൂരിലേക്ക് കൊണ്ടു പോകും.ആലക്കോട് മണാട്ടിയാണ് സ്വദേശം

## Article Content

നാദാപുരം: പയന്തോങ്ങിൽ കുളത്തിൽ വീണ് മരിച്ച രണ്ടര വയസ്സുകാരൻ ജിയാൻ സുജിത്തിൻ്റെ പോസ്റ്റ് മോർട്ടം ഉടൻ ആരംഭിക്കും. ഇൻക്വസ്റ്റ് നടപടിക്കായി നാദാപുരം പൊലീസ് വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തി. മൃതദേഹം വൈകിട്ട് ജൻമനാടായ കണ്ണൂരിലേക്ക് കൊണ്ടു പോകും.ആലക്കോട് മണാട്ടിയാണ് സ്വദേശം

കുട്ടിയുടെ അച്ഛൻ സുജിത്ത് സബാസ്റ്റിൻ സൈനികനാണ്. ഇപ്പോൾ രാജസ്ഥാനിലാണ് സേവനം അനുഷ്ടിക്കുന്നത്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമാകും സംസ്ക്കാരം നടക്കുക. അമ്മയുടെ കണ്ണൊന്ന് തെറ്റിയപ്പോലാണ് ഈ വലിയ ദുരന്തം സംഭവിച്ചത്. കല്ലാച്ചി പയന്തോങ്ങിൽ ഇവർ താമസിക്കാറുള്ള വാടക ക്വേട്ടേഴ്‌സിന് സമീപത്തെ കുളത്തിൽ മീനുകളെ കാണാൻ ജിയാൻ പോകാറുണ്ടെന്ന് അയൽവാസികൾ.

രണ്ട് വയസ് മാത്രം പ്രായമുള്ള പിഞ്ചോമനയുടെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പയന്തോങ്ങുകാർ. കണ്ണൂർ ജില്ലയിൽ നിന്ന് സ്ഥലം മാറി കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വന്ന അധ്യാപിക ജിഷ അഗസ്റ്റിന്റെ കനാണ് ജിയാൻ സുജിത്. കുളത്തിൽ വീണ് രാവിലെ 11 മുതൽ കുട്ടിയെ കാണാതായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.

ഇവർ താമസിക്കുന്ന പയന്തോങ്ങ് ജുമാമസ്ജിദിന് മുൻവശത്തെ പുത്തൻവീട്ടിൽ കോട്ടേഴ്സിന് സമീപത്തെ കുളത്തിൽ വീണ നിലയിലായിരുന്നു ജിയാൻ. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിൽ കുളത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നു. ഉടൻ വടകരയി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5353/a-two-year-old-boy-fell-to-his-death-in-a-pond)