---
title: "സ്നേഹയുടെ മരണം അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടെ; പരിയാരത്ത് വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന് വൈകിട്ട്"
english_title: "bike lorry accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53511/bike-lorry-accident"
published_at: "2022-07-07T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6b0e7e2529_vac.jpg"
keywords: []
---

# സ്നേഹയുടെ മരണം അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടെ; പരിയാരത്ത് വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന് വൈകിട്ട്

> **Lead Summary:** പരിയാരത്ത് ഇന്ന് രാവിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് സഹോദരങ്ങളായ രണ്ട് പേരുടെ ജീവൻ. മഞ്ചേശ്വരത്തെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായി സ്‌നേഹക്ക് നിയമനം ലഭിച്ചിരുന്നു.

## Article Content

പരിയാരത്ത് ഇന്ന് രാവിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് സഹോദരങ്ങളായ രണ്ട് പേരുടെ ജീവൻ. മഞ്ചേശ്വരത്തെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായി സ്‌നേഹക്ക് നിയമനം ലഭിച്ചിരുന്നു.

ജോലിക്ക് ചേരാനായി പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ പോകുന്നതിനായി ബൈക്കില്‍ സഹോദരനോടൊപ്പം പോകുന്നതിനിടയിലാണ് അപകടം നടന്നത്. സ്‌നേഹ അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.

പരിയാരം പോലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്നാണ് കോഴിലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പുറത്തെടുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും സംസ്കാരം ഇന്ന് വൈകുന്നേരം പാച്ചേനി പൊതു ശ്മാശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53511/bike-lorry-accident)