---
title: "കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "Two youths were arrested with MDMA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53507/two-youths-were-arrested-with-mdma"
published_at: "2022-07-07T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6abdd1b349_vac.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ: **കാറിൽ കടത്തുകയായിരുന്നമാരക ലഹരിമരുന്നായ എംഡിഎംഎ യുമായി രണ്ടുപേർ പിടിയിൽ.

## Article Content

**പയ്യന്നൂർ: **കാറിൽ കടത്തുകയായിരുന്നമാരക ലഹരിമരുന്നായ എംഡിഎംഎ യുമായി രണ്ടുപേർ പിടിയിൽ.

കാറ്ററിംങ്ങ് തൊഴിലാളി കരിവെള്ളൂർ അയത്രവയൽ സ്വദേശി കിണറ്റുകരയിൽ കെ.അനൂപ് (38) കരിവെള്ളൂർ തെരുവിലെ പുതിയ വീട്ടിൽ വൈശാഖ് (30) എന്നിവരെയാണ് വനിതാ എസ്.ഐ. സിസി അബ്രഹാമും സംഘവും പിടികൂടിയത്.

ഇന്ന് പുലർച്ചെ 4.15 ഓടെ ദേശീയ പാതയിൽ കരിവെള്ളൂർ ഗവ.ആശുപത്രിക്ക് സമീപം വെച്ചാണ് ഇരുവരും വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായരണ്ട് ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടിയിലായത്.

കുറച്ച് ദിവസങ്ങളായി പോലീസ് കരിവെള്ളൂരും പരിസരത്തും മയക്കുമരുന്ന് സംഘത്തെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

ഓരോ ഗ്രാം വീതം രണ്ടു പേരിൽ നിന്നും പോലീസ് കണ്ടെടുത്തു.ഇവർ സഞ്ചരിച്ച കെ.എൽ.59.പി.5690 നമ്പർ എർട്ടിക മാരുതി കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. അ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53507/two-youths-were-arrested-with-mdma)