---
title: "ചുള്ളിക്കരയിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "accident chullikkara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53486/accident-chullikkara"
published_at: "2022-07-07T13:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c695560d99e_Untitled-2-web.jpg"
keywords: []
---

# ചുള്ളിക്കരയിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **ചെറുപുഴ : **ഒടയഞ്ചാൽ - പാണത്തൂർ റൂട്ടിൽ ചുള്ളിക്കരയിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടി യാത്രക്കാരനായ ചിറ്റാരിക്കാൽ അരിയിരുത്തി സ്വദേശി ജിബിൻ ആണ് മരണപ്പെട്ടത്.

## Article Content

**ചെറുപുഴ : **ഒടയഞ്ചാൽ - പാണത്തൂർ റൂട്ടിൽ ചുള്ളിക്കരയിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടി യാത്രക്കാരനായ ചിറ്റാരിക്കാൽ അരിയിരുത്തി സ്വദേശി ജിബിൻ ആണ് മരണപ്പെട്ടത്.

പരപ്പയിൽ വാടകയ്ക്ക് താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു. അപകടം നടന്നയുടൻ പൂടംകല്ല് ആശുപത്രിയിലും തുടർന്ന് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53486/accident-chullikkara)