---
title: "പരിയാരത്ത് ബൈക്കും കോഴി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം"
english_title: "accidental death pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53443/accidental-death-pariyaram"
published_at: "2022-07-07T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c66d231e245_Untitled-2-web.jpg"
keywords: []
---

# പരിയാരത്ത് ബൈക്കും കോഴി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

> **Lead Summary:** പരിയാരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ യുവാവും മരിച്ചു. ഇന്ന് രാവിലെ 7.30യോടെ പരിയാരം ദേശീയപാതയില്‍ ബൈക്കും കോഴിലോറിയും കൂട്ടിയിടിച്ചാണ് സഹോദരങ്ങളായ യുവതിയും യുവാവും മരിച്ചത്.

## Article Content

പരിയാരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ യുവാവും മരിച്ചു. ഇന്ന് രാവിലെ 7.30യോടെ പരിയാരം ദേശീയപാതയില്‍ ബൈക്കും കോഴിലോറിയും കൂട്ടിയിടിച്ചാണ് സഹോദരങ്ങളായ യുവതിയും യുവാവും മരിച്ചത്.

യുവതി അപകടം നടന്നപ്പോൾ തന്നെ മരിച്ചിരുന്നു. ലോപേഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളായ സ്‌നേഹ(24) സഹോദരന്‍ ലോഭേഷ്(32) എന്നിവരാണ് മരിച്ചത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നില്‍ പോകുകയായിരുന്ന ബൈക്ക് റോഡില്‍ തെന്നിവീണപ്പോള്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കോഴിലോറി നിയന്ത്രണം വിട്ട് വീണുകിടക്കുകയായിരുന്ന വൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞതെന്നാണ് ലോറി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53443/accidental-death-pariyaram)