---
title: "ഗർഭഛിദ്രത്തിനുള്ള സമയപരിധി 20ഇൽ നിന്ന് 24 ആഴ്ചയായി ഉയർത്തി കേന്ദ്ര സർക്കാർ"
english_title: "Central government raises abortion time limit from 20 to 24 weeks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5342/central-government-raises-abortion-time-limit-from-20-to-24-weeks"
published_at: "2021-10-15T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61695a43dd544_news-card.jpg"
keywords: []
---

# ഗർഭഛിദ്രത്തിനുള്ള സമയപരിധി 20ഇൽ നിന്ന് 24 ആഴ്ചയായി ഉയർത്തി കേന്ദ്ര സർക്കാർ

> **Lead Summary:** **ദില്ലി**: ഗർഭഛിദ്ര നിയമത്തിൽ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. ഗർഭഛിദ്രം നടത്തേണ്ട സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി.

## Article Content

**ദില്ലി**: ഗർഭഛിദ്ര നിയമത്തിൽ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. ഗർഭഛിദ്രം നടത്തേണ്ട സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി.

ലൈംഗികാതിക്രമത്തിന് ഇരയായവർക്കും, വിവാഹബന്ധം വേർപ്പെടുത്തിയവർക്കുമാണ് ഗർഭഛിദ്രത്തിന് കൂടുതൽ സമയം അനുവദിച്ചത്. നീക്കത്തെ സ്വാഗതം ചെയ്യുമ്പോഴും നിയമത്തിലെ ഇളവ് എല്ലാ സ്ത്രീകള്‍ക്കും ബാധകമാക്കണമെന്നാണ് വനിതാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ മാർച്ചിൽ പാർലമെൻറിൽ പാസാക്കിയ ഭേദഗതിക്കുള്ള വിജ്ഞാപനമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം കണക്കിലെടുത്താണ് കേന്ദ്രം ഗർഭഛിദ്ര നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്..

ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ, ഭർത്താവ് മരിക്കുകയോ ചെയ്തവർ, ഗുരുതര ശാരീരിക – മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് ഗർഭഛിദ്രം 24 ആഴ്ചയ്ക്കുള്ളിൽ വരെ നടത്താം എന്നതാണ് പ്രധാന ഭേദഗതി. നിലവിലെ പരിധിയായ ഇരുപത് ആഴ്ച്ചയിൽ നിന്നാണ് ഇരുപത്തി നാലായി ഉയർത്തിയത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5342/central-government-raises-abortion-time-limit-from-20-to-24-weeks)