---
title: "മട്ടന്നൂരിലെ സ്ഫോടനം: രണ്ടാമനും മരിച്ചു; കൊല്ലപ്പെട്ടത് അച്ഛനും മകനും"
english_title: "Blast in mattannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53381/blast-in-mattannur"
published_at: "2022-07-06T21:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5adbb620c0_IMG-20220706-WA0116.jpg"
keywords: []
---

# മട്ടന്നൂരിലെ സ്ഫോടനം: രണ്ടാമനും മരിച്ചു; കൊല്ലപ്പെട്ടത് അച്ഛനും മകനും

> **Lead Summary:**  മട്ടന്നൂരിൽ വീട്ടിനകത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

## Article Content

 മട്ടന്നൂരിൽ വീട്ടിനകത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹീദുൾ എന്നിവരാണ് കൊല്ലപ്പെട്ടത്. 50 കാരനായ ഫസൽ ഹഖിന്റെ മകനായിരുന്നു ഷഹീദുൾ.

ഇരുവരും ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം കണ്ടെത്തിയവരായിരുന്നു. ഇവർ വാടകയ്ക്ക് താമസിച്ച വീട്ടിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായത്. പൊലീസ് സ്ഥലത്ത് പരിശോധന തുടങ്ങി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53381/blast-in-mattannur)