---
title: "കണ്ണപുരം റോട്ടറി കുടുംബ സംഗമം ചെറുകുന്നിൽ നടന്നു. "
english_title: "Kannapuram Rotary family reunion was held at Cherukunnu."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5337/kannapuram-rotary-family-reunion-was-held-at-cherukunnu"
published_at: "2021-10-15T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616956eb40bd0_news-card.jpg"
keywords: []
---

# കണ്ണപുരം റോട്ടറി കുടുംബ സംഗമം ചെറുകുന്നിൽ നടന്നു. 

> **Lead Summary:** **കണ്ണപുരം: **കണ്ണപുരം റോട്ടറി കുടുംബ സംഗമം ചെറുകുന്നിൽ നടന്നു. റോട്ടറി ഡിസ്ട്രിക്ട് മെമ്പർഷിപ്പ് ചെയർ സി ടി നാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണപുരം: **കണ്ണപുരം റോട്ടറി കുടുംബ സംഗമം ചെറുകുന്നിൽ നടന്നു. റോട്ടറി ഡിസ്ട്രിക്ട് മെമ്പർഷിപ്പ് ചെയർ സി ടി നാരായണൻ ഉദ്ഘാടനം ചെയ്തു.

റോട്ടറി പ്രസിഡണ്ട് സി കെ സുമേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി പി സുരേന്ദ്രൻ, എം പി വിജയൻ ,നികേഷ് കാക്കാമണി, സി അബ്ദുൾ സലാം, എ വി കമല തുടങ്ങിയവർ സംസാരിച്ചു.

കണ്ണപുരം റോട്ടറിയിലേക്ക് പുതുതായി എഴ് അംഗങ്ങളെ ഇൻഡക്ട് ചെയ്തു, കണ്ണപുരം റോട്ടറിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് റൊട്ടേറിയൻ എം.വി.രാധാകൃഷ്ണൻ വിശകലനം ചെയ്തു സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5337/kannapuram-rotary-family-reunion-was-held-at-cherukunnu)