---
title: "മട്ടന്നൂരിൽ വീട്ടിൽ സ്ഫോടനം: ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം"
english_title: "blast in mattannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53361/blast-in-mattannur"
published_at: "2022-07-06T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c59aab3282a_vac.jpg"
keywords: []
---

# മട്ടന്നൂരിൽ വീട്ടിൽ സ്ഫോടനം: ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

> **Lead Summary:** മട്ടന്നൂർ പത്തൊന്പതാം മൈലിൽ സ്ഫോടനം. ഒരാൾ മരിച്ചു. മട്ടന്നൂർ ചാവശ്ശേരി കാശി മുക്കിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

## Article Content

മട്ടന്നൂർ പത്തൊന്പതാം മൈലിൽ സ്ഫോടനം. ഒരാൾ മരിച്ചു. മട്ടന്നൂർ ചാവശ്ശേരി കാശി മുക്കിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

വീട്ടിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ആസ്സാം സ്വദേശിയായ ഫസൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശുഹൈദുൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53361/blast-in-mattannur)