---
title: "കർഷക സമരവേദിക്ക് സമീപം യുവാവ് കൊല്ലപ്പെട്ട നിലയിൽ,  മൃതദേഹത്തിന്റെ കൈ വെട്ടിമാറ്റി ബാരിക്കേഡിൽ കെട്ടിത്തൂക്കി"
english_title: "As a young man was killed near a farmers' protest site"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5335/as-a-young-man-was-killed-near-a-farmers-protest-site"
published_at: "2021-10-15T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616954b5a654a_3c309829-b382-4798-98de-c0ca966e335f.jpg"
keywords: []
---

# കർഷക സമരവേദിക്ക് സമീപം യുവാവ് കൊല്ലപ്പെട്ട നിലയിൽ,  മൃതദേഹത്തിന്റെ കൈ വെട്ടിമാറ്റി ബാരിക്കേഡിൽ കെട്ടിത്തൂക്കി

> **Lead Summary:** **ന്യൂഡൽഹി: **സിങ്ഘു അതിർത്തിക്കടുത്ത് കർഷകരുടെ പ്രധാന പ്രതിഷേധ വേദിക്ക് സമീപത്തായി പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തി.

## Article Content

**ന്യൂഡൽഹി: **സിങ്ഘു അതിർത്തിക്കടുത്ത് കർഷകരുടെ പ്രധാന പ്രതിഷേധ വേദിക്ക് സമീപത്തായി പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെയാണ് മറി‌ഞ്ഞുകിടക്കുന്ന ബാരിക്കേഡിൽ കൈവെട്ടി മാറ്റിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. യാളെ തിരിച്ചറി‌ഞ്ഞിട്ടില്ല.

കാൽ പുറത്തേയ്ക്ക് തൂങ്ങിക്കിടക്കുന്ന നിലയിൽ തല്ലിക്കൊന്ന് ബാരിക്കേടിൽ കെട്ടിതൂക്കിയതിനു ശേഷം കൈ വെട്ടിമാറ്റിയതാകാം എന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായ വിശദീകരണം പൊലീസ് ഇതുവരെ നൽകിയില്ല.

മൃതദേഹം സോനിപതിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5335/as-a-young-man-was-killed-near-a-farmers-protest-site)