---
title: "പുതിയ എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമനം: സീതി സാഹിബ് സ്കൂൾ മാനേജർ സ്ഥാനത്തുനിന്ന് പി കെ സുബൈറിനെ മാറ്റി"
english_title: "new manager for seethi sahib school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53346/new-manager-for-seethi-sahib-school"
published_at: "2022-07-06T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c57cb4108c8_vac.jpg"
keywords: []
---

# പുതിയ എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമനം: സീതി സാഹിബ് സ്കൂൾ മാനേജർ സ്ഥാനത്തുനിന്ന് പി കെ സുബൈറിനെ മാറ്റി

> **Lead Summary:** **തളിപ്പറമ്പ: **സീതി സാഹിബ്‌ സ്കൂൾ മാനേജർ സ്ഥാനത്ത് നിന്ന് പി കെ സുബൈറിനെയും റോയൽ സ്കൂൾ മാനേജർ സ്ഥാനത്ത് നിന്ന് അഹമ്മദ് കുട്ടി ഹാജിയെയും നീക്കി.

## Article Content

**തളിപ്പറമ്പ: **സീതി സാഹിബ്‌ സ്കൂൾ മാനേജർ സ്ഥാനത്ത് നിന്ന് പി കെ സുബൈറിനെയും റോയൽ സ്കൂൾ മാനേജർ സ്ഥാനത്ത് നിന്ന് അഹമ്മദ് കുട്ടി ഹാജിയെയും നീക്കി.

തളിപ്പറമ്പ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കെടുകാര്യസ്ഥതകളും അപാകതകളും ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ സമിതി കേരള സംസ്ഥാന വഖഫ് ബോർഡിനു കൊടുത്ത പരാതിയിൽ വഖഫ് ബോർഡ് എക്സിക്യുട്ടിവ് ഓഫിസറായി കരിവെള്ളൂർ പാലക്കുന്ന് സ്വദേശി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു .

ഇദ്ദേഹം സീതീ സാഹിബ് ഹയർ സെക്കഡറി സ്കൂൾ, റോയൽ ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവയുടെ മനേജർ കം കറസ്പോണ്ടൻ്റ് ആയി ചുമതലയേറ്റു.

തളിപ്പറമ്പ ജുമാഅത്ത് പള്ളിയുടെ 2013 മുതൽ 2022 വരെയുള്ള എല്ലാ കണക്കുകളും ഓഡിറ്റങ്ങിന് വിധേയമാക്കാനും ഉത്തരവായിട്ടുണ്ട് മുസ്ലിം ലീഗ് വഖഫ് ബോർഡ് മെമ്പർ മാരായ മായിൻഹാജി,, യു.ഉബൈദുള്ള എംഎൽഎ, അഡ്വ. സൈനുദ്ധീൻ എന്നിവർ അടങ്ങിയ ബോർഡ് യോഗത്തിന്റെതാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53346/new-manager-for-seethi-sahib-school)