---
title: "മലയോരത്ത് മഴ ശക്തം : ശ്രീകണ്ഠാപുരത്തിന്റെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിൽ"
english_title: "flood in skpm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53324/flood-in-skpm"
published_at: "2022-07-06T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c55cc769d35_vac.jpg"
keywords: []
---

# മലയോരത്ത് മഴ ശക്തം : ശ്രീകണ്ഠാപുരത്തിന്റെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിൽ

> **Lead Summary:** ** **ശ്രീകണ്ഠാപുരത്തിൻ്റെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിൽ. വെള്ളം ഉയരുന്നത് ആശങ്കക്കിടയാക്കുന്നു. വനപ്രദേശങ്ങളിൽ ഇടവേളയില്ലാതെ പെയ്യുന്ന മഴ ശ്രീകണ്ഠാപുരം, ചെങ്ങളായി മേഖലകളെ വെള്ളപ്പൊക്ക ഭീതിയിലാക്കുന്നു.

## Article Content

** **ശ്രീകണ്ഠാപുരത്തിൻ്റെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിൽ. വെള്ളം ഉയരുന്നത് ആശങ്കക്കിടയാക്കുന്നു. വനപ്രദേശങ്ങളിൽ ഇടവേളയില്ലാതെ പെയ്യുന്ന മഴ ശ്രീകണ്ഠാപുരം, ചെങ്ങളായി മേഖലകളെ വെള്ളപ്പൊക്ക ഭീതിയിലാക്കുന്നു.

കഴിഞ്ഞ വർഷങ്ങളിലെല്ലാം വെളളം കയറി കോടിക്കണക്കിന് സാമ്പത്തിക നഷ്ടം നേരിട്ട വ്യാപാരികൾക്ക് ഈ മഴക്കാലവും ദുരിതകാലമാണ്. ടൗണിലെ റോഡുകൾ കെ.എസ്.ടി.പി. രണ്ടാം ഘട്ട പദ്ധതിയിലൂടെ ഉയർത്തിയിട്ടുണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങൾ ഇപ്പോഴും താഴ്ന്ന നിലയിൽ തുടരുകയാണ്.

കാലവർഷം ആരംഭിച്ച ഘട്ടം മുതൽ വിവിധ മേഖലകളിൽ വെള്ളക്കെട്ടുകൾ രൂക്ഷമാണ്. മടമ്പം, തുമ്പേനി, പൊടിക്കളം, ചെങ്ങളായി മുങ്ങം മേഖലകളിലാണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53324/flood-in-skpm)