---
title: "ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "kanjaav case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53316/kanjaav-case"
published_at: "2022-07-06T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c555f4ac8ae_news-card.jpg"
keywords: []
---

# ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂര്‍: **എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍ സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 2 കിലോ 90ഗ്രാം കഞ്ചാവുമായി തലശ്ശേരി പുന്നോല്‍ സ്വദേശിയെ പിടികൂടി. '

## Article Content

**കണ്ണൂര്‍: **എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍ സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 2 കിലോ 90ഗ്രാം കഞ്ചാവുമായി തലശ്ശേരി പുന്നോല്‍ സ്വദേശിയെ പിടികൂടി. '

കുറിച്ചിയിലെ കെ.അബ്ദുള്‍ അഹദ് (21) നെയാണ് നടാലില്‍ വെച്ച് എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍. 58 ജെ 6971 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

മലപ്പുറം തിരൂര്‍ കേന്ദ്രീകരികരിച്ചുളള മയക്കുമരുന്ന് സംഘത്തില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് ജില്ലയിലെ ചെറുകിട കഞ്ചാവ് വില്‍പനക്കാര്‍ക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ രീതി. കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍കെ.ഡി.മാത്യൂ, പ്രിവന്റീവ് ഓഫീസര്‍മാരായ അഡോണ്‍ ഗോഡ്ഫ്രഡ്, എം.കെ സന്തോഷ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡംഗങ്ങളായ പി.പി.രജിരാഗ്,പി. ജലീഷ്, കെ.ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.രജിത്ത്കുമാര്‍, കെ.പി.റോഷി, ടി.അനീഷ്, എക്‌സൈസ് െ്രെഡവര്‍ അജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53316/kanjaav-case)