---
title: "മുസ്ലിം യൂത്ത് ലീഗ് മന്ന, ഫാറൂഖ് നഗർ, അള്ളാംകുളം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തി"
english_title: "muslim youth legue manna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53255/muslim-youth-legue-manna"
published_at: "2022-07-06T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c51978e50d0_vac.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് മന്ന, ഫാറൂഖ് നഗർ, അള്ളാംകുളം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ നടത്തി

> **Lead Summary:** **തളിപ്പറമ്പ: **പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഭരണകൂട വേട്ടക്കെതിരെ മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന കമ്മിറ്റി ജൂലായ്‌ 6ന്‌ കോഴിക്കോട്‌ പ്രതിഷേധ റാലി സംഘടിപ്പിക്കുകയാണ്‌.

## Article Content

**തളിപ്പറമ്പ: **പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഭരണകൂട വേട്ടക്കെതിരെ മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന കമ്മിറ്റി ജൂലായ്‌ 6ന്‌ കോഴിക്കോട്‌ പ്രതിഷേധ റാലി സംഘടിപ്പിക്കുകയാണ്‌.

പരിപാടിയുടെ പ്രചരണാർത്ഥം തളിപ്പറമ്പ മന്ന, ഫാറൂഖ്‌ നഗർ, അള്ളാംകുളം ശാഖ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മന്ന ജംഗ്ഷനിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

വിളംബര ജാഥക്ക്‌ മുസ്ലിം യൂത്ത്‌ ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, മന്ന ശാഖ ജനറൽ സെക്രട്ടറി എൻ എ സിദ്ധീഖ്‌, ഫാറൂഖ്‌ നഗർ ശാഖ പ്രസിഡന്റ്‌ കെ വി ജാബിർ, അള്ളാംകുളം ശാഖ പ്രസിഡന്റ്‌ ഫിയാസ്‌ കെ, ജനറൽ സെക്രട്ടറി മുഹ്സിൻ കെ, എം എസ്‌ എഫ്‌ മുൻസിപ്പൽ ട്രഷറർ ഇസ്‌ഹാഖ്‌ ഫാറൂഖ്‌ നഗർ, അമീൻ 18, നിസാർ കെ പി, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53255/muslim-youth-legue-manna)