---
title: "കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസ്സുകാരിയെ കണ്ടെത്തിയത് തീയേറ്ററിൽ നിന്ന് "
english_title: "Missing case kannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53192/missing-case-kannur"
published_at: "2022-07-05T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c460f725c7f_Police-Jeep.jpg"
keywords: []
---

# കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസ്സുകാരിയെ കണ്ടെത്തിയത് തീയേറ്ററിൽ നിന്ന് 

> **Lead Summary:** കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് തീയറ്ററിൽ വെച്ച് .ഇന്ന് രാവിലെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ നിന്നാണ് അഞ്ചാം ക്ലാസ്സുകാരിയെ കാണാതായത് .

## Article Content

കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് തീയറ്ററിൽ വെച്ച് .ഇന്ന് രാവിലെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ നിന്നാണ് അഞ്ചാം ക്ലാസ്സുകാരിയെ കാണാതായത് .

രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലെത്തി വാഹനത്തിൽ നിന്നിറങ്ങിയ ശേഷം ക്ലാസ്സിലെത്തിയിരുന്നില്ല.വാഹനത്തിൽ ഒരുമിച്ചുണ്ടായ സഹപാഠികളാണ് കുട്ടി ക്ലാസിലെത്താത്ത വിവരം അധ്യാപകരെ അറിയിച്ചത് .

തുടർന്ന് അധ്യാപകർ പോലീസിൽ പരാതി നൽകി .പോലീസ് എത്തി കൂടെയുള്ള സഹപാഠികളെ ചോദ്യം ചെയ്തപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് പരിചയപ്പെട്ട 16 കാരന്റെ കൂടെയാണ് അഞ്ചാം ക്ലാസുകാരി പോയതെന്ന് പൊലീസിന് മനസ്സിലായി .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തീയറ്ററിലുണ്ടെന്ന വിവരം ലഭിച്ചത് .

സ്‌കൂൾ യൂണിഫോമിൽ ആയതിനാൽ തീയറ്റർ ബാത്‌റൂമിൽ നിന്നും വസ്ത്രം മാറിയതിനു ശേഷമാണ് ഇരുവരും അകത്തേക്ക് പ്രവേശിച്ചത് .തിരുവനന്തപുരം സ്വദേശിയായ 16 കാരൻ ഈ കുട്ടിയെ കാണാനായാണ് ഇന്ന് കണ്ണൂരിലെത്തിയത് .ഇരുവരെയും കൗൺസലിംഗ് നൽകിയ ശേഷം രക്ഷിതാക്കളുടെ കൂടെ വിട്ടയക്കാനാണ് തീരുമാനിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53192/missing-case-kannur)