---
title: "ശക്തമായ മഴയിൽ ശ്രീകണ്ടാപുരത്തും മയ്യിലിലും വീടുകൾക്കും വീട്ടുകിണറിനും കേടുപാട് സംഭവിച്ചു"
english_title: "Houses damaged "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53167/houses-damaged"
published_at: "2022-07-05T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c44ddf3869f_Untitled-2_web.jpg"
keywords: []
---

# ശക്തമായ മഴയിൽ ശ്രീകണ്ടാപുരത്തും മയ്യിലിലും വീടുകൾക്കും വീട്ടുകിണറിനും കേടുപാട് സംഭവിച്ചു

> **Lead Summary:** മഴ ശക്തമായതോടെ മണ്ണിടിഞ്ഞ് വീടിനും വീട്ടുകിണറിനും കേടുപാട് സംഭവിച്ചു.മയ്യിൽ പഞ്ചായത്ത് വാർഡ് 15ൽ അറാക്കടവ് റോഡിൽ ശ്രീ മനോജ് കുമാറിന്റെ കാർത്തിക ഹൗസ് എന്ന വീടിൻറെ പിൻഭാഗത്തെ മൺതിട്ട ഇടിഞ്ഞു വീണാണ് വീടിന് കേടുപാട് സംഭവിച്ചത്.

## Article Content

മഴ ശക്തമായതോടെ മണ്ണിടിഞ്ഞ് വീടിനും വീട്ടുകിണറിനും കേടുപാട് സംഭവിച്ചു.മയ്യിൽ പഞ്ചായത്ത് വാർഡ് 15ൽ അറാക്കടവ് റോഡിൽ ശ്രീ മനോജ് കുമാറിന്റെ കാർത്തിക ഹൗസ് എന്ന വീടിൻറെ പിൻഭാഗത്തെ മൺതിട്ട ഇടിഞ്ഞു വീണാണ് വീടിന് കേടുപാട് സംഭവിച്ചത്.

ആർക്കും പരിക്കില്ല.ശക്തമായ മഴയിൽ ശ്രീകണ്ഠപുരത്തെ കാളിയത്ത് മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട് ഇന്ന് പുലർച്ചെ തകർന്നു. എങ്കിലും ആർക്കും പരിക്കില്ല.

വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് കേടുപാട് സംഭവിച്ചു. വീട്ടുകാർ ബന്ധു വീട്ടിലേക്ക് താമസം മാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53167/houses-damaged)