---
title: "ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്താൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി"
english_title: "Taliparamba Municipal Muslim League Committee organizes Biryani Challenge to raise funds for charitable activities"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5311/taliparamba-municipal-muslim-league-committee-organizes-biryani-challenge-to-raise-funds-for-charitable-activities"
published_at: "2021-10-15T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61693b679845b_news-card.jpg"
keywords: []
---

# ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്താൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി

> **Lead Summary:** **തളിപ്പറമ്പ്: ** ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്താൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി. കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്.

## Article Content

**തളിപ്പറമ്പ്: ** ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്താൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി. കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്.

തളിപ്പറമ്പ് നഗരസഭാ പരിധിയിലെ നിർധനരെയും അവശ രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി 3500 ലധികം പേരുടെ ഓർഡറാണ് സംഘാടകർക്ക് ലഭിച്ചത്. അത് വഴി മൂന്നരലക്ഷം രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ പറഞ്ഞു.

അമ്പതോളം ബിരിയാണി അഗതി മന്ദിരത്തിലും വിതരണം ചെയ്തു. മുനിസിപ്പൽ മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി ചെയർമാൻ കെ.മൊയ്തു, ജനറൽ കൺവീനർ അഷ്റഫ് ഇച്ചൂട്ടി, ട്രഷറർ ഷജ്മീൻ അച്ചീരകത്ത്, റിലീഫ് കമ്മിറ്റി അംഗങ്ങളായ പി.അബ്ദുൽ റഹീം, സലിം ഗ്രാന്റ്, കെ.വി.സിറാജ്, പി. സിദ്ദീഖ് യെസ്ടു, എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ബിരിയാണി ചലഞ്ച് ബദരിയ ബഷീർ ഉദ്ഘാടനം ചെയ്തു. കെ.വി. അസുഹാജി, പി.എ. ഗാന്ധി സിദ്ദീഖ്, കെ.മുഹമ്മദ് ബഷീർ, ഹനീഫ ഏഴാംമൈൽ, സി.മുഹമ്മദ് സിറാജ്, പി.പി.ഇസ്മായിൽ, മിഖ്ദാദ് ചപ്പൻ, എൻ.എ. സിദ്ദീഖ്, എൻ.യു. ഷരീഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5311/taliparamba-municipal-muslim-league-committee-organizes-biryani-challenge-to-raise-funds-for-charitable-activities)